ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന്റെ ടീസർ  റിലീസ് ചെയ്തു

0
89

പിറന്നാൾ ദിനത്തിൽ ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള  ക്യാപ്റ്റൻ മില്ലറിന്റെ ടീസർ  അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ വർഷം ഡിസംബർ 15 ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിലേക്കെത്തും.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ക്യാമറ സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ് . പി ആർ ഓ : പ്രതീഷ് ശേഖർ.