ഗർഭിണി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

0
154

പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. ഏഴുമാസം ഗർഭിണിയായിരുന്നു ഗ്രീഷ്മ

26 ന് വൈകിട്ട് നാലോടെ ഭർതൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് മകൻ വിഷ്ണുവിനെ വിളിച്ചുവരുത്തുകയും. വിഷ്ണുവെത്തി വീടിനു പിൻവശത്തെ വാതിൽ തുറന്നപ്പോഴാണ് ഗ്രീഷ്മയെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഗ്രീഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റിലെ അമ്മു ഭവനിൽ ഗണേശൻ-സെൽവി ദമ്പതികളുടെ മകളായിരുന്നു മരണമടഞ്ഞ ഗ്രീഷ്മ. ഗ്രീഷ്മയും വിഷ്ണുവും വിവാഹിതരായത് കഴിഞ്ഞ ഒക്ടോബറിലാണ്. സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.