പോര്‍ തൊഴില്‍’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

0
190

ശരത്കുമാര്‍ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘പോര്‍ തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

സോണി ലിവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഓഗസ്റ്റ് നാലിനായിരിക്കും സ്ട്രീമിംഗ് തുടങ്ങുക. വിഘ്നേശ് രാജയാണ് സംവിധാനം ചെയ്തത്. വിഘ്നേശ് രാജയും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ശരത്കുമാര്‍ ‘എസ് പി ലോഗനാഥനാ’യപ്പോള്‍ ചിത്രത്തില്‍ ‘ഡിഎസ്പി കെ പ്രകാശാ’യി അശോക് സെല്‍വനും ‘വീണ’യായി നിഖില വിമലും ‘എഡിജിപി ഡി മഹേന്ദ്രനാ’യി നിഴല്‍ഗല്‍ രവിയും ‘കെന്നഡി’യായി ശരത് ബാബുവും ‘മാരിമുത്താ’യി പി എല്‍ തേനപ്പനും ‘മുത്തുസെല്‍വനാ’യി സുനില്‍ സുഖദയും വേഷമിട്ടു. ജേക്ക്സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വന്‍ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. ‘പോര്‍ തൊഴില്‍’ ക്രൈം ത്രില്ലര്‍ ചിത്രം ആയിരുന്നു.