ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ ഗുരുതരാവസ്ഥയിൽ

0
184

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ പ്രവേശിപ്പിച്ച ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദന്റെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരിക്കൽ ബിജെപിയുടെ കടിഞ്ഞാൺതന്നെ കയ്യിലേന്തിയിരുന്ന സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു പി പി മുകുന്ദൻ.

ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിൽ ദീർഘകാലം അംഗമായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് മുകുന്ദൻ ഇപ്പോഴുള്ളത്. ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായുള്ള കടുത്ത അഭിപ്രായഭിന്നതയെതുടർന്ന് പാർട്ടി പരിപാടികളിൽ സജീവമല്ല മുകുന്ദൻ ഇപ്പോൾ. ബി ജെ പി സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പലപ്പോഴും മുകുന്ദൻ രംഗത്തുവന്നു.