അബുദാബി ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സയ്ദ് അന്തരിച്ചു

0
139

അബുദാബി ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സയ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. 58 വയസായിരുന്നു.

1965 ൽ അൽ ഐനിൽ ജനിച്ച അദ്ദേഹം 2010 ജൂണിൽ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായും പ്രവർത്തിച്ചു. അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സഈ ബിൻ സായിദ്, അബൂദബി മാരിടൈം പോർട്ട് അതോറിറ്റിയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. മരണത്തെ തുടർന്ന് ജൂലൈ 29 ശനിയാഴ്ച വരെ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസിഡൻഷ്യൽ കോർട്ട് അറിയിച്ചു.