Friday
9 January 2026
30.8 C
Kerala
Hometechnologyസ്‌റ്റോറി ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം

സ്‌റ്റോറി ഫീച്ചർ അവതരിപ്പിച്ച് ടെലഗ്രാം

സ്‌റ്റോറി ഫീച്ചർ അവതരിപ്പിച്ച് എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം. പ്രീമിയം ഉപയോക്താക്കൾക്ക് സ്‌റ്റോറീസ് പങ്കുവെക്കാൻ കഴിയും പ്രീമിയം അല്ലാത്ത ഉപയോക്താക്കൾക്ക് ഇത് കാണാനും സാധിക്കും. ചാറ്റ് സെർച്ചിന് മുകളിലായാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ, വീഡിയോകൾ, ടെക്‌സ്റ്റ് രീതിയിലുള്ളവ സ്‌റ്റോറീസായി പങ്കുവെക്കാം. ഇതിനായി 6,12,48 മണിക്കൂറുകൾ സമയപരിധിയായി ഉപയോക്താക്കൾക്ക് നിശ്ചയിക്കാൻ കഴിയും. കൂടാതെ സ്ഥിരമായി നിർത്തണമെങ്കിൽ അതിനും അവസരം ഒരുക്കുന്നുണ്ട്. ടെലഗ്രാമിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ്. ഐഒഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക.

പ്രീമിയം ഉപഭോക്താക്കൾക്ക് ആനിമേറ്റഡ് സ്റ്റിക്കറുകൾ, പോളുകൾ, ക്വിസുകൾ എന്നിവയും സ്റ്റോറീസ് ആയി പങ്കുവെക്കാൻ കഴിയും. വാട്‌സ്ആപ്പ് സ്റ്റാറ്റസിനും ഇൻസ്റ്റാഗ്രാം സ്റ്റോറീസിനും സമാനമാണെങ്കിലും ഈ ഫീച്ചറിലെ സവിശേഷതകൾ മറ്റുള്ളവയിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഉപയോക്താക്കൾക്ക് സ്‌റ്റോറീസിന് സമയപരിധി നിശ്ചയിക്കാൻ കഴിയുന്നതും, പോളുകൾ, ക്വിസുകൾ എന്നിവ പങ്കുവെക്കാൻ കഴിയുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. കൂടാതെ ഡ്യുവൽ ക്യാമറ സംവിധാനവും ടെലഗ്രാമിന്റെ പുതിയ ഫീച്ചറിനെ പിന്തുണക്കുന്നുണ്ട്. ഇത് ഉപയോക്താവിന് സെൽഫി ക്യാമറയും റിയർ ക്യാമറയും ഒരേ സമയം ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും പകർത്തി സ്‌റ്റോറീസായി പങ്കുവെക്കാനും കഴിയും.

 

RELATED ARTICLES

Most Popular

Recent Comments