സൗദിയിലെ പുതിയ തൊഴിൽ വിസ: നൈപുണ്യ പരീക്ഷ നിർബന്ധമാക്കി, കേരളത്തിലും കേന്ദ്രം

0
139

സൗദിയിലേക്ക് പുതിയ തൊഴിൽ വിസകളിൽ പോകുന്നവർക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. നേരത്തെ ഏതാനും മേഖലകളിലായിരുന്നു ഇതെങ്കിൽ പുതിയ ഉത്തരവനുസരിച്ച് എഴുപതിലേറെ തസ്തികകളിലേക്ക് തൊഴിൽ നൈപുണ്യ പരീക്ഷ ബാധകമാക്കി. ഇലക്ട്രീഷ്യൻ, പ്ലംബിങ്, ഓട്ടൊമേറ്റീവ് ഇലക്ട്രീഷ്യൻ, വെൽഡിങ്, ഹീറ്റിങ് വെന്റിലേഷൻ ആൻഡ് എ സി എന്നിവയ്ക്കായിരുന്നു ആദ്യഘട്ടത്തിൽ തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കിയിരുന്നത്.

രണ്ടാം ഘട്ടത്തിലാകട്ടെ കെട്ടിട നിർമാണം, മരപ്പണി, ടൈൽസ് വർക്ക്, കാർ മെക്കാനിക്ക്, പ്ലാസ്റ്ററിങ് എന്നിവയ്‌ക്കും നിബന്ധന കൊണ്ടുവന്നു. ആദ്യഘട്ടത്തിൽ 29 തൊഴിൽ വിസയ്ക്കും രണ്ടാം ഘട്ടത്തിൽ 42 തൊഴിൽ വിസയ്ക്കും തൊഴിൽ നൈപുണ്യ പരീക്ഷ ബാധകമാക്കി. ഈ തൊഴിലുകളുമായി സൗദിയിൽ പുതിയ വിസകളിൽ പോകുന്നവർക്ക് വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ തൊഴിൽ നൈപുണ്യ പരീക്ഷ എഴുതിയതിന്റെ സർട്ടിഫിക്കറ്റും പാസ്പോർട്ടിനൊപ്പം എംബസി അല്ലെങ്കിൽ കോൺസുലേറ്റിൽ സമർപ്പിക്കണം എന്നാണ് വ്യവസ്ഥ.

തൊഴിൽ നൈപുണ്യ പരീക്ഷ നടത്താൻ കേരളത്തിലും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. നേരത്തെ കേരളത്തിലുള്ളവർക്ക് സംസ്ഥാനത്തിന് പുറത്തോ അതുമല്ലെങ്കിൽ മുംബൈയിലെ സെന്ററിന്റെ പോകേണ്ടിവന്നിരുന്നു. കൊച്ചിയിൽ പുതുതായി പരീക്ഷ സെന്റർ അനുവദിച്ചത് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. പുതിയ ഉത്തരവനുസരിച്ച് ഇലക്ട്രീഷ്യൻ, പ്ലംബിങ്, ഓട്ടൊമേറ്റീവ് ഇലക്ട്രീഷ്യൻ, വെൽഡിങ്, ഹീറ്റിങ് വെന്റിലേഷൻ ആൻഡ് എ സി വിസയുടെ തൊഴിലുകളുടെ നൈപുണ്യ പരീക്ഷകൾക്കാണ് കൊച്ചിയിൽ സെന്റർ അനുവദിച്ചിട്ടുള്ളത്.