ബി ടെക് കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത ഐഐടി വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷനിലൂടെ ഇനി ബിഎസ്സി ബിരുദം നേടാം

0
124

നാല് വർഷത്തെ ബി ടെക് കോഴ്സ് പൂർത്തിയാക്കാൻ കഴിയാത്ത ഐഐടി വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) എൻജിനീയറിങ്ങിൽ ബിഎസ്സി ബിരുദം നേടാം. മൂന്ന് വർഷത്തെ കോഴ്സ് വർക്ക് പൂർത്തിയാക്കിയാലും വിദ്യാർത്ഥികൾക്ക് ഡ്രോപ്പ്-ഔട്ട് ആകുന്നതിന് പകരം ഇത് അവർക്ക് മാന്യമായൊരു എക്സിറ്റ് നൽകുന്നു. ഐഐടി ബോംബെയിലെ 15 വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം ആദ്യകാല എക്സിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്തത്ത്. ഈ വിദ്യാർത്ഥികൾക്ക് ഐഐടി ബോംബെ പ്ലെയ്സ്മെന്റിൽ പങ്കെടുക്കാനുള്ള അർഹതയുണ്ടാകും.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മോശം പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് മാന്യമായ എക്സിറ്റ് എടുക്കാനുള്ള ഓപ്ഷൻ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതുവരെ, ഈ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നവരായിരുന്നു. ഐഐടി കൗൺസിൽ യോഗത്തിൽ നടന്ന ചർച്ചയുടെ തീരുമാനമാണിതെന്ന്, പ്രൊഫസർ മഹാജൻ പറഞ്ഞു. വിദ്യാർത്ഥികൾ അവർ പിന്തുടരുന്ന കോഴ്സിന് അനുവദിച്ച മൊത്തം ക്രെഡിറ്റുകളുടെ ഏകദേശം 60 ശതമാനം പൂർത്തിയാക്കിയാൽ, അവർക്ക് എഞ്ചിനീയറിങ്ങിൽ ബിഎസ്സിയോടെ പുറത്ത് പോകാൻ കഴിയും, ” പ്രൊഫസർ മഹാജൻ വിശദീകരിച്ചു.

ചെറിയ കോഴ്സുകൾ

നാലുവർഷത്തെ ബിടെക്കിന്റെ ആദ്യ വർഷത്തിനുശേഷം ബ്രാഞ്ച് മാറ്റത്തിന്റെ സേവനം മെയ് മാസത്തിൽ ഐഐടി ബോംബെ പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ പിന്തുടരാനുള്ള സ്വാതന്ത്ര്യം തുടർന്നും നൽകാനും, മൈനർ കോഴ്സുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചു.