മാറുന്ന ജീവിതശൈലി പ്രമേഹത്തിനു കാരണമാകുന്നു; പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം??

0
228

പ്രായം കൂടുന്തോറും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതില്‍ ഒന്നാണ് പ്രമേഹം. കാരണം പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നത് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും പലരിലും ബോര്‍ഡര്‍ ലൈനിലാണ് പ്രമേഹം ഉണ്ടാവുന്നത്. നമ്മുടെ ചെറിയ അശ്രദ്ധ നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയം വേണ്ട.

എന്നാല്‍ ഭക്ഷണ നിയന്ത്രണത്തിലൂടേയും അല്ലെങ്കില്‍ വ്യായാമത്തിലൂടെയും നമുക്ക് പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി പലപ്പോഴും അതിനെ നിയന്ത്രിക്കാന്‍ ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലരും പ്രീ-ഡയബറ്റിക് ആണെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കുന്നില്ല. ടൈപ്പ് 2 പ്രമേഹമായി മാറുന്നതിന് മുമ്പ്, പ്രീ ഡയബറ്റിസ് കണ്ടെത്താനാകാതെ പോവുന്നത് അപകടാവസ്ഥയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

വ്യായാമം ചെയ്യുക
വ്യായാമം എന്നത് പ്രമേഹത്തിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതാണ്. ദിവസവും രണ്ടര മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഓട്ടം, വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍, നൃത്തം എന്നിവ സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം കുറക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.

ആരോഗ്യകരമായ ശരീരഭാരം
പ്രമേഹമുണ്ട് എന്ന അവസ്ഥയില്‍ എപ്പോഴും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ മൊത്തം ശരീരഭാരത്തിന്റെ 5-10% വരെ ഭാരം കുറച്ചാല്‍ പോലും നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സാധിക്കുന്നു. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയെ ഇതിലൂടെ കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കാം.

സമ്മര്‍ദ്ദം ഒഴിവാക്കുക
പലപ്പോഴും മാനസിക സമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ടത് ഇത് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, ധ്യാനം, എന്നിവയെല്ലാം നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഒഴിവാക്കിയാല്‍ തന്നെ പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

മതിയായ ഉറക്കം
ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി മതിയായ ഉറക്കം അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഉറക്കത്തിന് സാധിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതുള്‍പ്പെടെ പൊതുവായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. ക്രമരഹിതമായ ഉറക്കം നമ്മുടെ ശരീരത്തില്‍ നിരവധി രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ 7-9 മണിക്കൂര്‍ കൃത്യമായി ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഡോക്ടറെ കാണുക
ഇടക്കിടക്ക് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പ്രിഡയബറ്റിസ് നിയന്ത്രിക്കുന്നതിനും പതിവായി വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, മറ്റ് പ്രധാന പാരാമീറ്ററുകള്‍ എന്നിവയെല്ലാം തന്നെ ഇടക്കിടെ പരിശോധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം പ്രതിരോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ സ്ഥിരമായി കണക്കാക്കേണ്ടതാണ്.