Thursday
8 January 2026
32.8 C
Kerala
HomeCinema Newsസിൻ്റോ സണ്ണി സംവിധാനം "പാപ്പച്ചൻ ഒളിവിലാണ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

സിൻ്റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം “പാപ്പച്ചൻ ഒളിവിലാണ് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ജൂലായ് 28-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു.

അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണി ആൻ്റെണി,കോട്ടയം, ശിവജി ഗുരുവായൂർ, കോട്ടയം നസീർ,ജോളി ചിറയത്ത്,വീണ നായർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു.

ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, കല-വിനോദ് പട്ടണക്കാടൻ. കോസ്റ്റ്യൂസ്-ഡിസൈൻ -സുജിത് മട്ടന്നൂർ.മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

Most Popular

Recent Comments