ആദ്യത്തെ ട്രക്ക് വാങ്ങിയത് പണം കടമെടുത്; ഇന്ന് സ്വന്തമായുള്ളത് 5000 വാഹനങ്ങൾ

0
158

വടക്കൻ കർണാടകയിലെ ഒരു ചെറുപട്ടണമായ ഗഡാഗിൽ 1976-ൽ DR വിജയ് സങ്കേശ്വരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനിയായ VRL സ്ഥാപിച്ചത്. ഇപ്പോൾ Trucking king of India എന്നാണ് വിജയ് ശങ്കേശ്വർ അറിയപ്പെടുന്നത്. ആദ്യത്തെ ട്രക്ക് ഇദ്ദേഹം വാങ്ങിയത് പണം കടമെടുത്തായിരുന്നു. 1976 ൽ ഒറ്റ ട്രക്ക് വാങ്ങി ബിസിനസിലേക്ക് ഇറങ്ങി. 2 ലക്ഷം രൂപയാണ് അന്നത്തെ മുതൽ മുടക്ക്. നിലവിൽ 5000 വാണിജ്യ വാഹനങ്ങളാണ് വിജയ് ശങ്കേശ്വരനുള്ളത്. ശങ്കേശ്വരന്റെ കുടുംബത്തിന് പുസ്തകം പ്രസിദ്ധീകരണമായിരുന്നു ബിസിനസ്.

എന്നാൽ പാരമ്പര്യമായി ചെയ്ത് വരുന്ന ബിസിനസ് ഏറ്റെടുക്കാതെ പുതിയ ബിസിനസിലേക്ക് തിരിയാൻ തുടങ്ങിയതോടെ വിജയിന് ഒരുപാട് വെല്ലുവിളികളും അഭിമുഖീകരിക്കേണ്ടി വന്നു. കുടുംബത്തിൽ നിന്ന് ഒരുപാട് എതിർപ്പുകളും ഉണ്ടായിരുന്നു. എന്നാൽ ഈ എതിർപ്പുകൾ ഒക്കെ മറികടന്ന് വിജയ് തന്റെ ലക്ഷ്യം പിന്തുടരാൻ തീരുമാനിച്ചു. ദിവസം തോറും വിജയിന്റെ ബിസിനസ് മെച്ചപ്പെട്ടു തുടങ്ങി. നിലവിൽ രാജ്യത്തെ ഏറ്റവും ധനികരായവരിൽ ഒരാളാണ് വിജയ് ശങ്കേശ്വർ.

വിജയിന്റെ ഈ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന യാത്രക്കിടെ നിരവധി വെല്ലുവിളികൾ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. എന്നാലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. 1990 കളിൽ അദ്ദേഹത്തിന്റെ ബിസിനസിൽ പറയത്തക്ക വളർച്ച കാണിച്ചു തുടങ്ങി. പാസഞ്ചർ സർവീസിലേക്കും വിജയ് ശങ്കേശ്വർ തന്റെ ബിസിനസ് സാമ്രാജ്യത്തെ വളർത്തി. വിജയാനന്ദ് ട്രാവൽസ് എന്ന കമ്പനി തുടങ്ങി. എന്നാൽ പിന്നീട് വി ആർ എൽ ലോജിസ്റ്റിക്സ് എന്ന് പേര് മാറ്റി. എന്നാലിന്ന് ജെറ്റ് സർവ്വീസുകൾ വരെ വാഗ്ദാനം ചെയ്യുന്ന കമ്പനിയായി വി ആർ എൽ ലോജിസ്റ്റിക്സ് വളർന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനി ഓഹരി വിപണിയിൽ 115 ശതമാനം റിട്ടേൺ നൽകി. ഈ ബുധനാഴ്ച കമ്പനി ഓഹരി ഒന്നിന് 702.30 രൂപയായിരുന്നു വില. 6142 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കർണാടകയിലെ ധാർവാഡിൽ ആണ് വിജയ് ജനിച്ചതും വളർന്നതും. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമായ വി ആർ എൽ ഗ്രൂപ്പിന്റെ ചെയർമാനാണ് അദ്ദേഹം. ബി ജെ പി അംഗമാണ് ഇദ്ദേഹം. നേരത്തേ നോർത്ത് ധാർവാഡിൽ നിന്നുള്ള എംപിയായിരുന്നു.2020-ൽ വിജയ് ശങ്കേശ്വരന് പത്മശ്രീ ലഭിച്ചു. കൊമേഴ്‌സ് ബിരുദധാരി കൂടിയാണ് ഇദ്ദേഹം. നിലവിൽ ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, കർണാടകയിലെ ഏറ്റവും വലിയ സർക്കുലേറ്റിംഗ് പത്രമായ വിജയ കർണാടക ആരംഭിച്ചത് വിജയ് ശങ്കേശ്വറിന്റെ ഉടമസ്ഥതയിലാണ്. 2007-ൽ ബെന്നറ്റ്, കോൾമാൻ ആൻഡ് കോ. ലിമിറ്റഡിന് ഇത് വിൽപന നടത്തിയത്.