വിലക്കയറ്റം പ്രശ്നമല്ല ; തക്കാളി വീട്ടിൽ തന്നെ കൃഷിചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
169

അനുദിനം വർധിച്ചുവരുന്ന തക്കാളി വില നിങ്ങളുടെ ബഡ്ജറ്റിനെ തന്നെ മാറ്റിമറിച്ചേക്കാം. ദൈനംദിന ജീവിതത്തിൽ പ്രധാന സ്ഥാനമുള്ള തക്കാളി ഇനി നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ഉൽപാദിപ്പിക്കാം കുറഞ്ഞചിലവിൽ. ചെടിച്ചട്ടികൾ, ചാക്കുകൾ, ഗ്രോബാഗുകൾ ഇതിലെല്ലാം തക്കാളി കൃഷി ചെയ്യാം. നല്ലതുപോലെ പരിപാലിച്ചാൽ നല്ല ആദായം ഇതിൽനിന്നും നിങ്ങൾക് നേടിയെടുക്കാം.

കളിമണ്ണ്, കറുത്ത മണ്ണ്, ശരിയായ നീർവാർച്ചയുള്ള ചുവന്ന മണ്ണ് എന്നിങ്ങനെ വിവിധതരം മണ്ണിൽ നമ്മുക്ക് തക്കാളി കൃഷിചെയ്യാം. വിത്തുകൾ ഒരു മണിക്കൂർ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. നടുന്നതിന് മുൻപ് സ്യുഡോമോണാസ് ലായനിയിൽ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണിൽ നടുമ്പോൾ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേർക്കാം. കുമ്മായം ചേർത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ഇനി നിങ്ങൾ ചാക്കിലോ ഗ്രോ ബാഗിലോ ആണ് കൃഷിചെയ്യുന്നതെങ്കിൽ മണ്ണ് ചാണകപ്പൊടി ചകിരിചോറ് ഇവ തുല്യ അളവിൽ ചേർത്ത് ഇളക്കി വേണം വിത്ത് പാകാൻ.

തക്കാളിക്ക് വളരെ ശ്രദ്ധാപൂർവം ജലസേചനം ആവശ്യമാണ്. ഈർപ്പം തുല്യമായി നിലനിർത്തേണ്ടത് ആവശ്യമാണ്. രാസവളം ഒഴിവാക്കി ജൈവ വളങ്ങൾ തന്നെ നൽകുന്നതായിരിക്കും മികച്ചത്. കടല പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തിൽ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളർന്നു വരുമ്പോൾ താങ്ങ് കൊടുക്കണം.