നൂറിന്റെയും ഫഹീമിന്റെയും വിവാഹ വിരുന്നിൽ ഷൂ ഗെയിമുമായി അഹാന

0
251

നൂറിൻ ഷെരീഫും ഫഹീം സഫറും തമ്മിലുള്ള വിവാഹം ജൂലൈ 24നാണ് തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻസെന്ററിൽ വച്ച് നടന്നത്. വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് പങ്കെടുത്തത്. വിവാഹ ചടങ്ങിനുപോലും താരങ്ങൾ ഇരുവരുടെയും പേരുകളിൽ നിന്നുമുള്ള വാക്കുകൾ കടമെടുത്ത് ‘ഫാഹിനൂർ’ എന്നായിരുന്നു പേര് നൽകിയിരുന്നത്.

വിവാഹ വിരുന്നിൽ അഹാന കൃഷ്ണ ഷൂ ഗെയിമുമായി എത്തി. നവദമ്പതികളെ പുറം തിരിച്ച് ഇരുത്തി ഇരുവരുടെയും ഇഷ്ടങ്ങളെക്കുറിച്ച് രണ്ടുപേരോടുമായി ചോദിക്കും. ഉത്തരമായി രണ്ടുപേരുടെയും ഷൂസ് ഉയർത്തിക്കാണിക്കുകയാണ് വേണ്ടത്. ഒരേ തരത്തിലുള്ള ചെരുപ്പകളാണോ ഇരുവരും ഉയർത്തുക എന്നതാണ് ചുറ്റുമുളളവർ നോക്കുക.

ആരാണ് ആദ്യമായി ഇഷ്ടം തുറന്നു പറഞ്ഞത്, ആർക്കാണ് ദേഷ്യം കൂടുതൽ, ആർക്കാണ് വിഷമം കൂടുതൽ, ആരാണ് നന്നായി നൃത്തം ചെയ്യുന്നത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് അഹാന ചോദിച്ചത്. അഹാന ചോദിച്ച ചോദ്യങ്ങൾക്ക് ഇരുവരും ഒരുപോലെയാണ് ഉത്തരം നൽകിയത്.

നൂറിന്റെയും ഫഹീമിന്റെയും ഏറ്റവും അടുത്ത സുഹൃത്താണ് അഹാന കൃഷ്ണ. സിനിമാപ്പേര് പറഞ്ഞു കളിക്കുന്ന ഗെയിമിൽ ഇല്ലാത്ത സിനിമാപ്പേര് നൂറിൻ ഉണ്ടാക്കി പറയാറുണ്ടെന്നും ഒരു നിമിഷത്തേക്ക് താൻ ഇത്രയും വലിയൊരു കള്ളിയെയാണോ കല്യാണം കഴിക്കാൻ പോകുന്നതെന്ന് തോന്നിയെന്ന് ഫഹീം പറഞ്ഞെന്നും അഹാന പറയുന്നു. ആർപ്പുവിളിയും പൊട്ടിച്ചിരികളുമായി വളരെ ആഘോഷപൂർവമാണ് സുഹൃത്തുക്കൾ ഫാഹിന്റെയും നൂറിന്റെയും വിവാഹവിരുന്നിൽ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയ ചടങ്ങിൽ താരങ്ങളായ മഞ്ജു വാരിയർ, സുമേര റായ്, റോഷൻ മാത്യു, ദീപിക പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തിരുന്നു.