Wednesday
17 December 2025
31.8 C
Kerala
Hometechnologyആരോഗ്യം നോക്കാന്‍ സ്മാര്‍ട്ട് റിങ്; ഇന്ത്യന്‍ വിപണിയിലേക്ക് ബോട്ട് റിങ് എത്തുന്നു

ആരോഗ്യം നോക്കാന്‍ സ്മാര്‍ട്ട് റിങ്; ഇന്ത്യന്‍ വിപണിയിലേക്ക് ബോട്ട് റിങ് എത്തുന്നു

എല്ലാം സ്മാര്‍ട്ട് ആകുന്ന കാലത്ത് ഇനി സ്മാര്‍ട്ടസ്റ്റ് ആകാനുള്ള ശ്രമത്തിലാണ് എല്ലാവരും. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ സ്മാര്‍ട്ട് റിങ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. സ്മാര്‍ട്ട് വാച്ചുകളിലൂടെയും ഇയര്‍ ബഡ്‌സിലൂടെയും ജനപ്രീതി നേടിയ ബോട്ട് ആണ് ഹെല്‍ത്ത് ട്രാക്കറായ സ്മാര്‍ട്ട് റിങ് അവതരിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട് റിങ്ങുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് അള്‍ട്രാഹുമാന്‍ എന്ന ബ്രാന്റാണ്. സെറാമിക്, മെറ്റല്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ബോട്ട് പുതിയ സ്മാര്‍ട്ട് റിങ് നിര്‍മ്മിച്ചിരിക്കുന്നത്. 5ATM റേറ്റിങ്ങുമായി വരുന്ന ബോട്ട് സ്മാര്‍ട്ട് റിങ് വെള്ളത്തെയും വിയര്‍പ്പിനെയും പ്രതിരോധിക്കുന്നു. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബില്‍ഡാണ് റിങ്ങിനുള്ളത്.

ശാരീരിക പ്രവര്‍ത്തനങ്ങള്‍, നടന്ന സ്റ്റെപ്പുകള്‍, നടക്കുകയോ ഓടുകയോ ചെയ്ത ദൂരം, കലോറികള്‍ എന്നിവ റിങ് ട്രാക്ക് ചെയ്യുന്നു. സ്മാര്‍ട്ട് റിങ് ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനൊപ്പം തന്നെ ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വിശകലനം ചെയ്ത് അത് അറിയിക്കാന്‍ ഡിവൈസിന് സാധിക്കും. ശരീര താപനിലയിലെ വ്യതിയാനങ്ങള്‍ കണ്ടെത്താനും ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാനും റിങ്ങിന് കഴിയും.

സ്ത്രീകള്‍ക്കായി സ്മാര്‍ട്ട് നോട്ടിഫിക്കേഷനുകളും റിമൈന്‍ഡറുകളും അടക്കമുള്ള പീരിയഡ് ട്രാക്കറും ബോട്ടിന്റെ സ്മാര്‍ട്ട് റിങ്ങില്‍ ഉണ്ട് ഈ ഡിവൈസ് ടച്ച് കണ്‍ട്രോള്‍സുമായി വരുന്നു. ബോട്ട് റിങ് എന്ന മൊബൈല്‍ ആപ്പുമായി കണക്റ്റ് ചെയ്താണ് സ്മാര്‍ട്ട് റിങ് ഉപയോഗിക്കേണ്ടത്. ഇതുവഴി ഫിറ്റ്‌നസ്, ഹെല്‍ത്ത് ഡാറ്റ ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments