Wednesday
17 December 2025
30.8 C
Kerala
HomeIndiaമിസോറാം വിടാന്‍ തുടങ്ങി മെയ്തികള്‍, വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍

മിസോറാം വിടാന്‍ തുടങ്ങി മെയ്തികള്‍, വിമാനങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍

മണിപ്പൂരില്‍ രണ്ട് കുക്കി-സോമി സ്ത്രീകളെ വിവസ്ത്രയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോയെ തുടര്‍ന്നുണ്ടായ രോഷം മിസോറാമില്‍ താമസിക്കുന്ന ചെറിയ സമൂഹമായ മെയ്തികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അവരില്‍ പലരും ശനിയാഴ്ച സംസ്ഥാനം വിട്ടു. സ്ഥിതിഗതികള്‍ക്ക് മറുപടിയായി, ചാര്‍ട്ടേഡ് വിമാനം വഴി അവരെ സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു.

മിസോറാമിലെ മിസോകള്‍ മണിപ്പൂരിലെ കുക്കി-സോമികളുമായി ആഴത്തിലുള്ള ഗോത്രപരമായ ബന്ധം പങ്കിടുന്നു, അയല്‍ സംസ്ഥാനത്തിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. മെയ് 3 ന് അക്രമം ആരംഭിച്ചതിന് ശേഷം മണിപ്പൂരില്‍ നിന്നുള്ള 12,584 കുക്കി-സോമി ആളുകള്‍ മിസോറാമില്‍ അഭയം തേടിയിട്ടുണ്ട്.

മുന്‍ അണ്ടര്‍ ഗ്രൗണ്ട് മിസോ നാഷണല്‍ ഫ്രണ്ട് മിലിറ്റന്റുകളുടെ സംഘടനയായ പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണീസ് അസോസിയേഷന്‍ (പാംറ) വെള്ളിയാഴ്ച മിസോറാമില്‍ താമസിക്കുന്ന മെയ്ദിസിനോട് ‘സ്വന്തം സുരക്ഷയ്ക്കായി’ പോകണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചതിന് ശേഷമാണ് നിലവിലെ പരിഭ്രാന്തി ആരംഭിച്ചത്. മണിപ്പൂരിലെ സോ വംശീയ സമൂഹത്തിനെതിരായ അക്രമത്തില്‍ മിസോ ജനതയുടെ വികാരം ആഴത്തില്‍ വ്രണപ്പെട്ടുവെന്നും മണിപ്പൂരില്‍ താമസിക്കുന്നത് മെയ്ദി് ആളുകള്‍ക്ക് സുരക്ഷിതമല്ലെന്നും മിസോയില്‍ എഴുതിയ പ്രസ്താവനയില്‍ പറയുന്നു.

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍ സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ ഏകദേശം 2,000 മെയ്ദി സമുദായക്കാര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ പലരും അസമിലെ ബരാക് താഴ്വരയില്‍ നിന്നുള്ളവരാണ്. പ്രസ്താവന വെളിച്ചത്ത് വന്നതിന് ശേഷം വെള്ളിയാഴ്ച രാത്രി മിസോറാമിലെ ഡിഐജി നോര്‍ത്തേണ്‍ റേഞ്ച് ഉത്തരവിറക്കി, ‘ഐസ്വാളിലെ മെയ്ദികളുടെ സുരക്ഷ ഉറപ്പാക്കാന്‍’ നാല് സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments