കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി

0
126

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി അഹമ്മദ് നിഷാദില്‍ നിന്നാണ് 127 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടിച്ചത്.

കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളുടെ ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ഞായറാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് നിഷാദ് എത്തിയത്.

കഴിഞ്ഞ ദിവസം ധര്‍മടം സ്വദേശിയില്‍ നിന്ന് 54 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടിച്ചിരുന്നു. എയര്‍പോര്‍ട്ട് സ്റ്റേഷന്‍ എസ്എച്ച്ഒ കെ വി പ്രശാന്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ ഹാഷിം, എഎസ്‌ഐമാരായ എന്‍ പി സന്ദീപ്, സുജീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ശ്രിജിനേഷ്, ലിജിന്‍, ഷമീര്‍, റനീഷ് എന്നിവരാണ് പരിശോധന നടത്തിയത്.