പണമിടപാടുമായി ബന്ധപ്പെട്ട തർക്കം; ജോലിക്കാരന്റെ കൈപ്പത്തി വെട്ടിമാറ്റി

0
130

പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഫർണിച്ചർ ജോലിക്കാരന്റെ കൈപ്പത്തി വെട്ടിമാറ്റി.

അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കൽ വിജയരാജിന്റെ (43) കൈപ്പത്തിയാണു വെട്ടിമാറ്റിയത്.  സംഭവത്തിൽ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 6ന് പൊളിഞ്ഞപാലം ജംക്‌ഷനിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇന്നലെ വിജയരാജും മകനും സഹോദരീപുത്രനും സഞ്ചരിച്ചിരുന്ന വാഹനം ബിനു തടഞ്ഞു നിർത്തിയെന്നു പൊലീസ് പറയുന്നു.

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും വാഹനത്തിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു വെട്ടുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. വിജയരാജിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.