ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഇന്ത്യൻ 2 വില്‍ ; സേനാപതി മുപ്പതുകാരനായി എത്തും

0
93

ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഇന്ത്യൻ 2 വില്‍ പരീക്ഷിക്കാൻ ശങ്കർ. സൂപ്പർതാരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏയ്ജിങ്. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളെ അവരുടെ ചെറുപ്പകാലത്തെ ലുക്കിലെ അതേ ഗെറ്റപ്പിൽ മാറ്റിയെടുക്കാൻ ഈ സാങ്കേതിക വിദ്യയ്ക്കാകും. കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ശങ്കർ ഡി ഏയ്ജിങ് ഉപയോഗിക്കുന്നത്.

ഇതാദ്യമായല്ല തമിഴിൽ ഡി ഏയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. വിക്രം സിനിമയിൽ ലോകേഷ് കനകരാജ് ഈ വിദ്യ ഉപയോഗിച്ചിരുന്നു. എന്നാൽ സമയത്തിന്റെയും അതിനു വരുന്ന ചിലവും കണക്കാക്കി അത് സിനിമയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച കമല്‍ഹാസന്റെ ഡി ഏയ്ജിങ് രംഗങ്ങൾ പിന്നീട് പുറത്തുവിടുമെന്നും ലോകേഷ് പിന്നീടൊരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

എം.എസ്. ധോണി: ദ് അൺടോൾഡ് സ്റ്റോറിയിൽ സുശാന്ത് സിങ് രജ്പുത്തിന്റെ കുട്ടിക്കാലം കാണിക്കുന്നത് ഡി ഏയ്ജ് സാങ്കേതിക വിദ്യ വഴിയാണ്. ഷാറുഖ് ഖാന്റെ ഫാൻ, ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദ എന്നീ സിനിമകളിലും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്.