തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

0
175

വൃദ്ധ ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. തൃശൂർ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുന്ന എന്ന ആഗ്മലിനെ പൊലീസ് തിരയുകയാണ്. ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവിൽ പോയെന്നാണ് വിവരം.

വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. കൊച്ചുമകന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുകയാണ്. അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.