ചാറ്റ് ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് എതിരാളിയായി LLaMA 2 അവതരിപ്പിച്ച് മെറ്റ

0
81

ചാറ്റ് ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്‌ക്ക് എതിരാളിയായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം അവതരിപ്പിച്ച് മെറ്റ. മൈക്രോസോഫ്റ്റുമായി സഹകരിച്ച് തങ്ങൾ LLaMA 2 എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തിയതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ചൊവ്വാഴ്ച പറഞ്ഞു. ഇത് ഗവേഷണത്തിനും വാണിജ്യപരമായ ഉപയോഗത്തിനും സൗജന്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഗൂഗിളിനേയും മൈക്രോസോഫ്റ്റിനേയും പോലെ, എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ശാസ്ത്രജ്ഞരുടെ ഒരു വലിയ ഗവേഷണ സംഘത്തെ മെറ്റയും ഒരുക്കിയിരുന്നു. ‘ഓപ്പൺ സോഴ്‌സ് എന്നത് നവീകരണത്തിന് വഴിയൊരുക്കുന്നു. ഇത് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൂടുതൽ വർക്കുകൾക്ക് ഡെവലപ്പർമാരെ പ്രാപ്‌തമാക്കുന്നു,’ സക്കർബർഗ് ചൊവ്വാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഉപയോക്താക്കൾക്ക് പുതിയ എഐ മോഡലുകൾ നേരിട്ടോ അല്ലെങ്കിൽ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമായ അസ്യൂറിലൂടെയോ ഡൗൺലോഡ് ചെയ്യാമെന്ന് സക്കർബർഗ് പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ പ്രധാന ക്ലൗഡ് എതിരാളിയായ ആമസോൺ വെബ് സർവീസസ് വഴിയും എഐ സ്റ്റാർട്ടപ്പ് ഹഗ്ഗിംഗ് ഫേസ് വഴിയും മോഡലുകൾ ലഭ്യമാകുമെന്ന് മെറ്റ പറഞ്ഞു.

ഇരുകൂട്ടരുടെയും പങ്കാളിത്തത്തിന്റെ സാമ്പത്തിക വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല. ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ പ്രധാന പങ്കാളിയാണ് മൈക്രോസോഫ്റ്റ്