കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

0
152

അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റു മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ (17) ആണ് മരിച്ചത്.

ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്. ഇന്നലെ വൈകീട്ട് സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ചാണ് മരണ വിവരം അറിയിച്ചത്.

1992ലാണ് സണ്ണിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. 2019ലാണ് അവസാനമായി നാട്ടിൽ വന്നത്. സംസ്കാരം യുഎസിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.