കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു

0
150

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു

ഗുജറാത്ത്‌ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരിമുതൽ ആക്ടിങ്‌ ചീഫ്‌ ജസ്റ്റിസാണ്‌. 2011ൽ ഗുജറാത്ത്‌ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായാണ്‌ ആദ്യനിയമനം. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. ഗുജറാത്ത്‌ ഹൈക്കോടതി മുൻ ജഡ്‌ജി പരേതനായ ജസ്‌റ്റിസ്‌ ജിതേന്ദ്ര പി ദേശായിയുടെ മകനാണ്‌.

സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ നിയമനം.