ചാറ്റ് ജിപിടി ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച പുറത്തിറക്കും

0
100

ചാറ്റ് ജിപിടി ആൻഡ്രോയിഡ് ആപ്പ് അടുത്താഴ്ച പുറത്തിറക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ഇന്നു മുതൽ പ്ലേസ്റ്റോറിൽ ഉപയോക്താക്കൾക്ക് പ്രീം ഓർഡർ ചെയ്യാൻ കഴിയും. അടുത്താഴ്ച എത്തുന്ന ചാറ്റ് ജിപിടി ആപ്പിന്റെ ലോഞ്ചിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആപ്പ് വന്നയുടൻ ഫോണിൽ ഇൻസ്റ്റാൾ ആവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. ഓപ്പൺ എഐ എന്ന സ്റ്റാർട്ട്അപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേർപ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആൻഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മേയിൽ ചാറ്റ് ജിപിടിയുടെ ഐഒഎസ് ആപ്പ് അവതരിപ്പിച്ചിരുന്നു.