മൂന്നുവയസ്സുകാരനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ

0
91

അമേരിക്കയിൽ മൂന്നുവയസ്സുകാരനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പതിനെട്ടുകാരിയായ അമ്മ അറസ്‌റ്റിൽ. ഗുണ്ടകളെ വാടകയ്ക്കെടുക്കാനുള്ള വെബ്‌സൈറ്റിലൂടെയാണ്‌ ഇവർ കൃത്യം ഏൽപ്പിച്ചത്‌. കുഞ്ഞിന്റെ ചിത്രവും അവനുള്ള സ്ഥലത്തിന്റെ കൃത്യമായ വിവരവുമാണ്‌ അറിയിച്ചത്‌. വെബ്‌സൈറ്റ്‌ വ്യാജമാണെന്ന്‌ തിരിച്ചറിയാതെ വിവരങ്ങൾ നൽകുകയായിരുന്നു. വെബ്‌സൈറ്റിന്റെ ഓപറേറ്റർമാർ പൊലീസിൽ അറിയിച്ചു.

അവർ ഉപയോഗിച്ച കമ്പ്യൂട്ടർ ഐപി അഡ്രസ്‌ വച്ചാണ്‌ പ്രതിയെ കണ്ടെത്തിയത്‌. കൊലയാളി എന്ന വ്യാജേന ഇവരുമായി പൊലീസ്‌ ബന്ധപ്പെട്ടു. 3000 ഡോളറിന്‌ കൃത്യം നടത്താമെന്ന്‌ വിശ്വസിപ്പിച്ചു. പിന്നീട്‌ ഇവരുടെ വീട്ടിലെത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാസാദ്യം ഏഴുവയസ്സുകാരനെ കൊല്ലാൻ ഇതേ സൈറ്റിലൂടെ കൊലയാളിയെ ഏർപ്പെടുത്തിയ അയോവ സ്വദേശിയായ പതിനേഴുകാരിയും അറസ്‌റ്റിലായിരുന്നു