കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ

0
211

53 -ാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി സ്വന്തമാക്കി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത നൻ പകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രം.

കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്) അലൻസിയർ ലോപ്പസ് (അപ്പൻ) എന്നിവർക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചു. സ്വഭാവനടനായി പി വി കുഞ്ഞികൃഷ്‌ണനേയും (ന്നാ താൻ കേസ് കൊട് ) സ്വഭാവനടിയായി ദേവീ വർമ്മ ( സൗദി വെള്ളയ്‌ക്ക) യേയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്പേർക്ക് ലഭിച്ചു. സ്‌ത്രീ, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32 – 44 തെരഞ്ഞെടുത്തു.

ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി​ഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

പുരസ്‌കാരങ്ങൾ

ജനപ്രിയും കലാമൂല്യവുംഉള്ള സിനിമ – ന്നാ താൻ കേസ് കൊട്

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട്

നവഗത സംവിധായകൻ –ഷാഹി കബീർ( ഇലവീഴാ പുഞ്ചിറ).

മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90സ് കിഡ്‌സ് (സംവിധാനം

വസ്‌ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്‌ണൻ – സൗദി വെള്ളയ്‌ക്ക

മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്‌സ് സേവിയർ – ഭീഷ്‌മപർവ്വം

നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)

ശബ്‌ദമിശ്രണം – വിപിൻ നായർ – (ന്നാ താൻ കേസ്‌ കൊട്‌)

ശബ്‌ദ രൂപ കൽപ്പന – അജയൻ അടാട്ട്‌ – ഇലവീഴാപൂഞ്ചിറ

സിങ്ക് സൗണ്ട് -വൈശാഖ് പി വി-(അറിയിപ്പ്)

ഡബ്ബിംഗ് (ആൺ)- ഷോബി തിലകൻ ( പത്തൊമ്പതാം നൂറ്റാണ്ട്)

ഡബ്ബിംഗ് (പെൺ)–പൗളി വിൽസൻ ( സൗദി വെളളയ്‌ക്ക)

ബാലതാരം (പെൺ) – തന്മയ (വഴക്ക്)

ബാലതാരം (ആൺ )-മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)

കലാസംവിധാനം- ജ്യോതിഷ് ശങ്കർ – ന്നാ താൻ കേസ് കൊട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് – തല്ലുമാല

ഗായിക-മൃദല വാര്യർ – പത്തൊമ്പതാം നൂറ്റാണ്ട്

ഗായകന്‍- കപിൽ കപിലൻ – പല്ലൊട്ടി 90സ് കിഡ്സ്

സംഗീതസംവിധായകന്‍ (പശ്ചാത്തലം) – ഡോൺ വിൻസൻറ് (ന്നാ താൻ കേസുകൊട്)

സംഗീതസംവിധായകന്‍- എം ജയചന്ദ്രൻ – മയിൽപീലി ഇളകുന്നു കണ്ണാ.. (പത്തൊമ്പതാം നൂറ്റാണ്ട്), (ആയിഷ)

ഗാനരചയിതാവ്- റഫീഖ് അഹമ്മദ് – വിഡ്ഡികളുടെ മാഷ്

തിരക്കഥാകൃത്ത് (അഡാപ്റ്റേഷന്‍) – രാജേഷ്കുമാർ ആർ – ഒരു തെക്കൻ തല്ലുകേസ്

തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ – ന്നാ താൻ കേസ് കൊട്

ക്യാമറ- മനീഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ)

കഥ – കമൽ കെ എം – പട

വിഷ്വൽ എഫക്ട്സ് – അനീഷ്, സുമേഷ് ​ഗോപാൽ (വഴക്ക്)

മികച്ച ചലച്ചിത്ര​ഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി എസ് വെങ്കിടേശ്വരൻ

മികച്ച ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം- സാബു പ്രവദാസ്