മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍

0
71

മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. താഴെചൊവ്വ റെയില്‍വേ ഗേറ്റിനു സമീപമുള്ള ട്രാക്കിലൂടെയാണ് ഇയാള്‍ കാറോടിച്ചത്

ഇതിനിടെ കാര്‍ പാളത്തില്‍ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം കണ്ട ഗേറ്റ് കീപ്പര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ജയപ്രകാശിനെതിരെ റെയില്‍വേ ആക്ട് പ്രകാരം മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തു.

പാളത്തില്‍ കുടുങ്ങിയ കാര്‍ പൊലീസെത്തിയാണ് മാറ്റിയത്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കാര്‍ വിട്ട് നല്‍കിയിട്ടില്ല. വാഹനം പോലീസ് കോടതിയില്‍ ഹാജരാക്കും.