ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
220

ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ രോഹിണിയിലാണ് ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബി-ടെക് ബിരുദാധാരിയായ സാക്ഷം പ്രുതി എന്ന 24കാരൻ മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

രാവിലെ 7.30ഓടെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ മനഃപൂർവമായ നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തി ജിം മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിണിയിലെ സെക്ടർ 15-ൽ ജിംപ്ലെക്സ് ഫിറ്റ്നസ് സെന്ററിലായിരുന്നു ഇയാൾ വ്യായാമം ചെയ്ത് വന്നിരുന്നത്.