ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളുടെ പാസ്‌വേഡ് പങ്കിടുന്നതില്‍ നിയന്ത്രണം

0
132

ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളുടെ പാസ്‌വേഡ് പങ്കിടുന്നതില്‍ നിയന്ത്രണം. കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് പാസ്‌വേഡ് നല്‍കുന്നത് അനുവദിക്കില്ലെന്ന് കമ്ബനി ഉപഭോക്തക്കള്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് നല്‍കി.

‘നിങ്ങളുടെ നെക്ഫ്ലിക്‌സ് അക്കൗണ്ട് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. അക്കൗണ്ടിന്റെ പാസ്‌വേഡ് മറ്റുള്ളവര്‍ക്ക് പങ്കിടാൻ ഇനി മുതല്‍ അനുവദിക്കുന്നതല്ല. പുറത്തുള്ളവര്‍ക്ക് പാസ്‌വേഡ് പങ്കിട്ടാല്‍ അത് പുതിയ അക്കൗണ്ട് ആയി മാറുകയും ചാര്‍ജ് ഈടാക്കുകയും ചെയ്യുമെന്ന്’ നെറ്റ്ഫ്ലിക്‌സ് ഉപഭോക്താക്കള്‍ക്ക് അയച്ച മെയില്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് മാത്രമായി എങ്ങനെ അക്കൗണ്ട് പരിമിധിപ്പെടുത്താമെന്നതും കമ്ബനി മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. പാസ്‌വേഡ് പങ്കിടുന്നതില്‍ നെറ്റ്ഫ്ലിക്സ് നിയന്ത്രണം കൊണ്ടുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്‌സ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മ്മനി, ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ബ്രസീല്‍ തുടങ്ങി രാജ്യങ്ങളില്‍ മെയ് മാസം മുതല്‍ നെറ്റ്ഫ്ലിക്സ്‌ പാസ്‌വേഡ് പങ്കിടല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്‌ക്ക് പുറമേ ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ എന്നിവിടങ്ങളിലും പാസ്‌വേഡ് പങ്കിടലിന് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

പാസ്‌വേഡ് പങ്കുവെക്കുന്നത് നിയന്ത്രിക്കുന്നതിനായി ബോറോവര്‍, ഷെയേര്‍ഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്‌സ് പരീക്ഷിച്ചിരുന്നു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അധിക തുക നല്‍കി കൂടുതല്‍ യൂസര്‍മാരെ അക്കൗണ്ടില്‍ ചേര്‍ക്കാനോ പ്രൊഫൈലുകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും.