ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

0
153

ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി സുപ്രീംകോടതി ജഡ്ജിയായതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായ ദേശായിയെ നിയമിച്ചത്.

കേരളത്തെ കൂടാതെ മറ്റ് മൂന്ന് ഹൈകോടതികളിലേക്കും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലഹാബാദ് ഹൈകോടതി ജസ്റ്റിസ് സുനിത അഗര്‍വാളിനെ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതോടെ, രാജ്യത്തെ ഏക വനിതാ ഹൈകോടതി ചീഫ് ജസ്റ്റിസായി സുനിത മാറി.

കര്‍ണാടയിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയുംജസ്റ്റിസ് സുഭാസിസ് തലാപത്രയെ ഒഡിഷ ഹൈകോടതിയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.