ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

0
78

രാജസ്ഥാനില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധുവായ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍.

ജോദ്പുരിലാണ് സംഭവം നടന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ പത്തൊന്‍പതുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കര്‍ഷകനായ പൂനാറാം (55), ഇയാളുടെ 50 കാരിയായ ഭാര്യ, 24 വയസുള്ള മരുമകള്‍, ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പൂനാറാമും കുടുംബവും ഉറങ്ങുന്ന സമയത്താണ് പത്തൊന്‍പതുകാരന്‍ ക്രൂരകൃത്യം നടത്തിയത്. രാത്രി വീട്ടിലെത്തിയ ബന്ധുവായ യുവാവ് നാല് പേരുടേയും കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് തീയിട്ട് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.