Saturday
10 January 2026
20.8 C
Kerala
HomeIndiaഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു

ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു

ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹൽ സ്ഥിതി ചെയ്യുന്നത്.

ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനരിക് ജലം എത്തിയിട്ടുണ്ട്. യമുന നദിയിൽ ജലനിരപ്പുയർന്നാലും പ്രധാന കെട്ടിടം മുങ്ങാത്ത തരത്തിലാണ് താജ്മഹലിൻ്റെ നിർമ്മാണം.

നിലവിൽ യമുനയിലെ ജലം 150 മീറ്റർ ഉയരത്തിലെത്തിയിട്ടുണ്ട്. 1978ൽ ജലം 154.8 മീറ്ററാണ് ഉയർന്നത്. അക്കൊല്ലം അടിത്തറയിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments