പരിശീലനത്തിനിടെ പരുക്ക്; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല

0
245

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശീലനത്തിനിടെ പരുക്കേറ്റ താരം ഈ സീസണിൽ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചു.

ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണ് മുന്നേറ്റതാരം സൊറ്റിരിയോ ബ്ലാസ്റ്റേഴ്സിലെത്തിയത്. രണ്ട് വർഷത്തേക്കാണ് കരാർ. സീസണിൽ സൊറ്റൊരിയോ പുറത്തിരിക്കുമെന്നതിനാൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു മുന്നേറ്റതാരത്തെ ടീമിലെത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

27 വയസുകാരനായ താരം, ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്റ്റൊലോസ് ജിയാന്നുവിനു പകരമാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 2013ൽ ഓസ്ട്രേലിയൻ ക്ലബായ മാർക്കോണി സ്റ്റാലിയൻസിലൂടെ കളി തുടങ്ങിയ സൊറ്റിരിയോ വെല്ലിങ്ങ്ടൺ ഫീനിക്സിലും കളിച്ചു. കഴിഞ്ഞ സീസണിൽ ന്യൂകാസിൽ ജെറ്റ്സിനായി 23 മത്സരങ്ങൾ കളിച്ച താരം 3 ഗോളാണ് നേടിയത്.