‘ബാർഡ്’ ഇനി മലയാളവും പറയും; 43 ഭാഷകളിൽ ലഭ്യം

0
83

ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ് ബോട്ടായ ‘ബാർഡിൽ’ പുതിയ അപ്ഡേഷനുകൾ വരുത്തി ഗൂഗിൾ . അ​റ​ബി​ക് ഉ​ൾ​പ്പെ​ടെ 43 ഭാ​ഷ​ക​ളി​ൽ കൂ​ടി മറുപടി ലഭിക്കുന്ന തരത്തിലാണ് ‘ബാർഡ്’ പുറത്തിറക്കിയിരിക്കുന്നത്. ഈ​ജി​പ്​​ഷ്യ​ൻ, സൗ​ദി, ഇ​മാ​റാ​ത്തി എ​ന്നി​വ ഉ​ൾ​പ്പെ​ടെ 16 പ്രാ​ദേ​ശി​ക അ​റ​ബി സം​സാ​ര ശൈ​ലി​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘ബാർ​ഡ്​’ ചാ​റ്റ്​​ബോ​ട്ട്​ മ​റു​പ​ടി പ​റ​യും. അ​റ​ബ്​ നാ​ടു​ക​ളി​ലെ ഉ​പ​ഭോക്താക്ക​ളെ ല​ക്ഷ്യമി​ട്ടാ​ണ്​ പു​തി​യ സം​വി​ധാ​നം ഗൂ​ഗി​​ൾ ബാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടുത്തി​യി​ട്ടു​ള്ള​ത്.

നി​ല​വി​ൽ 239 രാ​ജ്യ​ങ്ങ​ളി​ലാ​യി 49 ​ഭാ​ഷ​ക​ളി​ൽ ബാ​ർ​ഡ്​ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ഗൂ​ഗി​​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഖ്യ എ​തി​രാ​ളി​ക​ളാ​യ മൈ​ക്രോ​സോ​ഫ്​​റ്റ്​ ചാ​റ്റ്​ ജി.​പി.​ടി​യി​ലൂ​ടെ ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ക​യാ​ണ്​ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളി​ൽ സം​ഭാ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന ചാ​റ്റ്​​ബോ​ട്ടി​ലൂ​ടെ ഗൂ​ഗിൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​റ​ബി ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​​ വ​ല​തു നി​ന്ന്​ ഇ​ട​ത്തോ​ട്ട്​ ടൈ​പ്പ്​ ചെ​യ്യാ​ൻ പു​തി​യ സ​വി​ശേ​ഷ​ത​ക​ൾ വ​ഴി സാ​ധി​ക്കും. ​അ​തേ​സ​മ​യം, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ലു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഇം​ഗ്ലീ​ഷി​ൽ ത​ന്നെ മ​റു​പ​ടി ല​ഭി​ക്കും. മലയാള ഭാഷയിലും ബാർഡിന്റെ സേവനം ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു.