എല്ലാം അവളുടെ കണ്ണുകളിൽ ഉണ്ട് ; ‘പ്രൊജക്റ്റ് കെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
147

വൈജയന്തി മൂവീസിന്റെ ബാനറിൽ 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന ‘പ്രൊജക്റ്റ് കെ’യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തില്‍ പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Vyjayanthi Movies (@vyjayanthimovies)

“ഒരു നല്ല നാളെക്കായി പ്രതീക്ഷയുടെ വെളിച്ചം വീശുന്നു” എന്ന തലകെട്ടോടുകൂടിയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. പ്രൊജക്ട് കെ എന്ന് പേര് താല്‍കാലികമാണ് യഥാര്‍ത്ഥ പേര് സാൻ ഡീഗോ കോമിക്-കോൺ (എസ്‌ഡിസിസി) 2023ല്‍ പ്രഖ്യാപിക്കും. ജൂലൈ 20ന് പ്രൊജക്ട് കെയുടെ ടൈറ്റില്‍ അനൌണ്‍സ് ചെയ്യും.

 

View this post on Instagram

 

A post shared by Vyjayanthi Movies (@vyjayanthimovies)

ഡിസിയും മാര്‍വലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാൻ ഡീഗോ കോമിക്-കോൺ. അവിടെ പ്രഖ്യാപനം നടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് പ്രൊജക്ട് കെ. സൂപ്പർ ഹീറോയായി പ്രഭാസിന്‍റെ കഥാപാത്രത്തിന്റെ കാർട്ടൂൺ പതിപ്പാണ് കോമിക് കോണ്‍ പോസ്റ്ററായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് ഇറക്കിയിരുന്നു.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും