‘ഇനി ഉമ്മൻചാണ്ടി സാറിന്റെ ശബ്ദം അനുകരിക്കില്ല’ ; കോട്ടയം നസീർ

0
155

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് നടനും മിമിക്രി താരവുമായ കോട്ടയം നസീര്‍. ഉമ്മന്‍ചാണ്ടിയെ ഏറ്റവും കൂടുതല്‍ വേദികളില്‍ അനുകരിച്ചിട്ടുള്ള താരമാണ് കോട്ടയം നസീര്‍. ഇനിയൊരിക്കലും താന്‍ ഉമ്മന്‍ചാണ്ടിയെ അനുകരിക്കില്ല എന്നാണ് കോട്ടയം നസീര്‍ ഇപ്പോള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. തന്നെ സഹോദരന് തുല്യം സ്‌നേഹിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും കോട്ടയം നസീര്‍ വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹത്തെ ആദ്യമായി അനുകരിക്കുന്നത് കൈരളി ചാനലിൽ കോട്ടയം നസീർ ഷോ എന്ന പ്രോഗ്രാമിലാണ്. അന്ന് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി ആയ സമയമായിരുന്നു. മനോരമയിൽ കഥ ഇതുവരെ എന്ന പരിപാടിയിൽ എന്നെ വച്ചുള്ള എപ്പിസോഡിൽ മമ്മൂക്കയടക്കം ഒരുപാട് പേർ വീഡിയോ ബൈറ്റ് പറഞ്ഞിരുന്നു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി അത്തരത്തിൽ ഒരു ബൈറ്റ് തന്നതെന്നും കോട്ടയം നസീർ പറഞ്ഞു.

നാട്ടിൽ മുതിർന്ന വ്യക്തികളെ ആദരിക്കുന്ന പ്രോഗ്രാമിൽ ഉമ്മൻ ചാണ്ടി സാർ വരാൻ വൈകിയപ്പോൾ അദ്ദേഹം ന്യൂസിലിരിന്ന് റിപ്പോർട്ടർമാരോട് സംസാരിക്കുന്ന ശൈലി ഞാൻ അനുകരിച്ചിരുന്നു. അത് ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് അദ്ദേഹം വേദിയിലേക്ക് വന്ന് എന്റെ തോളത് തട്ടിയിട്ട് പറഞ്ഞു ഞാൻ വരൻ വൈകിയപ്പോൾ എന്റെ ഗ്യാപ്പ് നികത്തിയല്ലേ എന്ന് ചോദിച്ചെന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു.

കരുണാകരന്‍ സാര്‍ മരിച്ചപ്പോഴും ഞാന്‍ ഇത് തന്നെ പറഞ്ഞിരുന്നു, ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്. ഉമ്മന്‍ചാണ്ടി സാര്‍ വിട പറയുമ്പോഴും അത് തന്നെയാണ് പറയാനുള്ളത്. ഇനി അദ്ദേഹത്തെ അനുകരിക്കില്ല.