സെക്രട്ടേറിയേറ്റിലെ ജീവനക്കാർക്ക് ഇനി പാട്ടുകേട്ട് ജോലി ചെയ്യാം; ആയാസമകറ്റാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നു

0
165

ഇനി ജീവനക്കാർക്ക് പാട്ടുകേട്ട് ജോലി ചെയ്യാം. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം. പൊതുഭരണവകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിലാണ് മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത്.

13, 440 രൂപ ഇതിനായി അനുവദിച്ചു ഈ മാസം 14 ന് ഉത്തരവിറങ്ങി. ചീഫ് സെക്രട്ടറിയുടെ ഓഫിസിന് സമീപത്താണ് എഐഎസ് സെക്ഷൻ. സം​സ്ഥാ​ന ഭ​ര​ണ സി​രാ​കേ​ന്ദ്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ഒ​രു അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

തീരുമാനം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ല.