പട്ടത്തെ ഓഫീസ് ഒഴിയണം; മറുനാടൻ മലയാളിക്ക് തിരുവനന്തപുരം ന​ഗരസഭയുടെ നോട്ടീസ്

0
106

തിരുവനന്തപുരം: ​ഷാജൻ സ്കറിയയുടെ ഉടമസ്ഥതയിലുള്ള മറുനാടൻ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ന​ഗരസഭ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് ഒഴിഞ്ഞ് രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം കെട്ടിടം ന​ഗരസഭ സീൽ ചെയ്യുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. കെട്ടിടത്തിന് ലൈസൻസ് ഇല്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

പട്ടത്തെ ഫ്ലാറ്റിലെ ആറാം നിലയിലാണ് ഓൺലൈൻ മാധ്യമ സ്ഥാപനമായ മറുനാടൻ മലയാളിയുടെ പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ മറുനാടൻ മലയാളി വിശദീകരണം നൽകിയെങ്കിലും ഇത് ന​ഗരസഭ തള്ളി. ന​ഗരസഭയുടെ ഹെൽത്ത് വിഭാ​ഗമാണ് സ്ഥാപനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 10നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.