Thursday
1 January 2026
21.8 C
Kerala
HomeKeralaകർക്കടക വാവുബലി; പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം

കർക്കടക വാവുബലി; പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം

ഉറ്റവരുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കർക്കിടക വാവുബലി ഇന്ന്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുന്നു. ആലുവ മണപ്പുറത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാറിന്റെ തീരത്ത് 80 ബലിത്തറകളാണ് ഇക്കുറി ഒരുക്കിയത്. ഹരിദ്വാറിലും ബലിതർപ്പണത്തിനായി നിരവധി മലയാളികളെത്തുന്നുണ്ട്.

ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണി മുതലാണ് പിതൃകർമങ്ങൾ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതൽ തന്നെ ഭക്തർ എത്തിത്തുടങ്ങിയിരുന്നു. മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുന്നത്.

പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ബലിത്തറകളാണ് മണപ്പുറത്ത് ഒരുങ്ങിയിരിക്കുന്നത്. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കർക്കടക വാവിന് ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് തലേദിവസം ഒരിക്കൽ ആചരിച്ചാണ് വിശ്വാസികൾ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments