നത്തിങ് ഫോണിന് സമാനമായ ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍ഫിനിക്‌സ്

0
85

നത്തിങ് ഫോണിന് സമാനമായ ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍ഫിനിക്‌സ്. ഓഗസ്റ്റില്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്പരന്റ് മോഡലില്‍ എത്തുന്ന ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്‍ഫിനിക്‌സ് ജിടി10 പ്രോ എന്ന പേരിട്ടിരിക്കുന്ന ഫോണിനാണ് നത്തിങ് ഫോണ്‍ 2ന് സമാനമായ ഡിസൈന്‍ ഉപയോഗിച്ചിരിക്കുന്നത്.

സെമി ട്രാന്‍സ്പാരന്റ് ബാക്ക് ഡിസൈനില്‍ എത്തുന്ന ഫോണിന്റെ ബാക്ക് പാനലിലെ എല്‍ഇഡി സ്ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോണിന്റെ കളര്‍ കോമ്പിനേഷനിലും ക്യാമറയുടെ ക്രമീകരണത്തിലും മാറ്റങ്ങളുണ്ട്.

നീല, വെള്ള വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗെയിമിങ് പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കിയായിരിക്കും ഫോണ്‍ എത്തുക.

ഇന്‍ഫിനിക്‌സ് ജിടി 10 പ്രോയെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്‍ഫിനിക്‌സിന്റെ ഫോണിനെക്കുറിച്ചുള്ള ഒരു ടെക് വിദഗ്ദന്റെ ട്വീറ്റിന് താഴെ ‘അഭിഭാഷകരെ തയ്യാറായിക്കൊള്ളൂ’ എന്ന് നത്തിങ് മേധാവി കാള്‍ പേയ് കമന്റ് ചെയ്തിട്ടുണ്ട്.