Wednesday
17 December 2025
31.8 C
Kerala
HomeKeralaചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. വടക്കൻ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ കോഴിക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെ കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments