ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

0
151

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. നീൽഗഡ് ബാൾട്ടിൽ ഉച്ചയോടെയായിരുന്നു സംഭവം.

ബാൾട്ടലിലേക്ക് വരികയായിരുന്നു സൈനിക സംഘം. ഇതിനിടയിലാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് നേരെ നദിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സ്ഥലത്ത് എത്തി നദിയിൽ വീണവരെ രക്ഷിച്ചു.

ബാൾട്ടലിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.