കൈക്കൂലിക്കേസിൽ തൊടുപുഴയിലെ മുൻ തഹസിൽദാർ ജോയ് കുര്യാക്കോസിന് ഏഴ് വർഷം തടവ്

0
137

കൈക്കൂലിക്കേസിൽ തൊടുപുഴയിലെ മുൻ തഹസിൽദാർ ജോയ് കുര്യാക്കോസിന് ഏഴ് വർഷം തടവ്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻവി രാജുവാണ് ശിക്ഷ വിധിച്ചത്. ലക്ഷ്വറി ടാക്സ് ഒഴിവാക്കുന്നതിന് ഫ്രാൻസിസ് സ്കറിയ എന്നയാളിൽ നിന്നും ജോയ് കുര്യാക്കോസ് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. 2014 ഫെബ്രുവരി ആറാം തീയതിയായിരുന്നു സംഭവം.