ജി.സി.സി, ആഫിക്കൻ റീജ്യണുകളിലെ പ്രവാസികളുടെ പ്രിയ രാജ്യമായി വീണ്ടും ബഹ്റൈൻ

0
182

ജി.സി.സി, ആഫിക്കൻ റീജ്യണുകളിലെ പ്രവാസികളുടെ പ്രിയ രാജ്യമായി വീണ്ടും ബഹ്റൈൻ തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ എക്‌സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് പ്രവാസികളുടെ പ്രിയമേറിയ രാജ്യമായി ബഹ്റൈൻ ഒന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ബഹ്‌റൈൻ സ്ഥാനം നിലനിർത്തിയത്.

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യമായി ബഹ്‌റൈനെ സർവേയിൽ പങ്കെടുത്ത പ്രവാസികൾ തെരഞ്ഞെടുത്തതോടെയാണ് റാങ്കിംഗിൽ രാജ്യം വീണ്ടും മുൻനിരയിലെത്തിയത്. രാജ്യത്തിൽ നിന്ന് സുപ്രധാന സേവനങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുന്നതിലും ഭരണകൂടത്തിൽ നിന്നുമുള്ള സേവനങ്ങൾ ലഭിക്കുന്നതിലും രാജ്യം മുന്നിലാണെന്നുമുള്ള അഭിപ്രായങ്ങൾ മാനിച്ചാണ് വോട്ട്.

കൂടാതെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ എളുപ്പത്തിൽ സാധിക്കുമെന്നും അധികാരികളുമായി ഇടപെടുന്നതിൽ പ്രവാസികൾക്ക് ആഗോള തലത്തിലുള്ള ശരിശരിയേക്കാൾ അനായാസമായ സൗകര്യങ്ങളാണു രാജ്യത്തുള്ളതെന്നും സർവേയിൽ വിലയിരുത്തിയത്. ഇതിൽ 86 ശതമാനം പേരാണ് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 171 രാജ്യങ്ങളിൽ നിന്നായി 12,000 ത്തിലധികം പേരാണ് സർവേയിൽ പങ്കാളികളായത്.