വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയില്‍ ചാടി; അമ്മയെ രക്ഷിച്ചു; കുഞ്ഞിനായി തിരച്ചിൽ

0
180

വെണ്ണിയോട് അമ്മയും അഞ്ച് വയസ് പ്രായമായ കുഞ്ഞും പുഴയിൽ ചാടി. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്.

വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. പാലത്തിൽ ചെരുപ്പും കുട്ടിയുടെ കുടയും കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷം ഉള്ളിൽ ചെന്നതായി സംശയമുണ്ടെന്ന് ഡോക്ടർമാർ.

ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).