മുതലപ്പൊഴിയിൽ സർക്കാർ നിഷ്ക്രിയമോ; കുപ്രചരണങ്ങളുടെ മുനയൊടിച്ച് ​അപകടങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ സ്വീകരിച്ച നടപടികൾ

0
165

മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണം സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്ന രീതിയിൽ അടിസ്ഥാന രഹിത പ്രചരണങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും. തീരദേശ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്ന സർക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അടിക്കടി അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2022 ഒക്ടോബർ 22ന് വിഷയം വിഷയം പരിശോധിച് പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിന് സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനെ (CWPRS) ചുമതലപ്പെടുത്തിയിരുന്നു. സ്ഥലം സന്ദർശിച്ച സിഡബ്ല്യുപിആർഎസ് ഉദ്യോഗസ്ഥർ 53.79 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇതിൽ ആദ്യ ഘട്ടമായി 12 ലക്ഷം രൂപയും പിന്നീട് 25.45ലക്ഷം രൂപയും (ആകെ 37.45 ലക്ഷം) 22-06-2023 വരെ സിഡബ്ല്യുപിആർഎസ്ന് നൽകിയിട്ടുണ്ട്.

പഠനം നടത്തുന്നതിനായി current, tide, river discharge തുടങ്ങിയ ഫീൽഡ് ഡാറ്റ സിഡബ്ല്യുപിആർഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഡാറ്റ ശേഖരിക്കുന്നതിനുളള പ്രവൃത്തിക്കായി 32 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് 03-04-2023 -ൽ ഭരണാനുമതി നൽകിയിട്ടുണ്ട്. മഴക്കാലത്തിന് ശേഷമുളള ഡാറ്റകൾ കൂടി ശേഖരിച്ച് ഇനി സിഡബ്ല്യുപിആർഎസ്ന് നൽകേണ്ടതായിട്ടുണ്ട്. മഴക്കാലത്തിന് ശേഷം 2023 ആഗസ്റ്റ് മാസത്തോടെ പ്രസ്തുത ഡാറ്റ കൈമാറാനാകുമെന്നാണ് അതികൃതർ അറിയിക്കുന്നത്. 2023 ഡിസംബർ മാസത്തോടെ CWPRS ൽ നിന്നും അന്തിമ റിപ്പോർട്ട് ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് അനുസൃതമായുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് ഇത് സംബന്ധിച്ച വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് പരിഹാരം കാണുവാനായി സർക്കാർ സ്വീകരിച്ച നടപടികളാണിവ.

വിഴിഞ്ഞം തുറമുഖ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ചും കൃത്യമായ അവലോകനം നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് വിലയിരുത്തുന്നതിന് ഫിഷറീസ് മന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം അഞ്ചിന് യോഗം ചേർന്നിരുന്നു. അദാനി പോർട്ട് ഗ്രൂപ്പ്, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്, സ്ഥലം എം.എൽ.എ, എം.പി എന്നിവരുടെ പ്രതിനിധികൾ, ഫിഷറീസ് ഡയറക്ടർ, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗം നടന്നത്. മഴക്കാലത്തിന് ശേഷം ധാരണാപത്രപ്രകാരമുള്ള വേണ്ടത്ര ആഴം ഉറപ്പുവരുത്തുന്നതിന് യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പുലിമുട്ടിന്റെ അറ്റത്തായി കടലിൽ ചിതറിക്കിടക്കുന്ന പാറക്കല്ലുകൾ സർക്കാരുമായുള്ള ധാരണാപത്രം(MoU) പ്രകാരം അദാനി ഗ്രൂപ്പ്  നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തുടർന്ന് ഹൈഡ്രോഗ്രാഫിക് സർവേ വിങ്ങിനെ കൊണ്ട് ആവശ്യമായ ആഴമുണ്ടോ എന്നതും പരിശോധിപ്പിക്കും. മുമ്പ് നാവിഗേഷണൽ എയ്ഡ് ആയി ചാനൽ മാർക്കിങ് ബോയ സ്ഥാപിച്ചിരുന്നെങ്കിലും കടുത്ത തിരമാലയിൽ തകർന്നിരുന്നു. അത് വീണ്ടും സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.