‘പോലീസിനെ കുടഞ്ഞ് കോടതി’; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി മാതൃഭൂമി

0
161

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പൊലീസ്‌ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ച മാതൃഭൂമി ചാനലിനെതിരായ കേസിൽ അവരുടെ ചാനലും ഓൺലൈൻ എഡിഷനും നടത്തുന്നത്‌ വ്യാജപ്രചരണം.

‘പോലീസിനെ കുടഞ്ഞ് കോടതി’ എന്ന തരത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്താ തലക്കെട്ടോടെ മാതൃഭൂമി ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന വാർത്ത അക്ഷരാർത്ഥത്തിൽ തെറ്റാണ് എന്ന് ജഡ്ജ്മെന്റിന്റെ കോപ്പി തെളിയിക്കുന്നു.

മാതൃഭൂമി നൽകിയ റിട്ട് പെറ്റിഷൻ കോടതി അനുവദിച്ചിട്ടില്ല. പെറ്റിഷൻ തീർപ്പാക്കിക്കൊണ്ട് കോടതി, പോലീസ് അന്വേഷണം തുടരാനുള്ള അനുമതിയാണ് നൽകിയത്. ആ വിധിന്യായത്തിലെ ഏറ്റവും അവസാനത്തെ ഭാഗത്ത് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാനും നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാനും പോലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്.

“It make it clear that the police is free to continue with the investigation based on FIR and take appreciate steps in accordance with law”.

അതിനാൽ പോലീസിൻ്റെ F I R റദ്ദാക്ക്കില്ല. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാം.

“If any notice is issued by the police authorities in connection with FIR the petitioners will co operate with the police ”

എഫ് ഐ ആറുമായി ബന്ധപ്പെട്ട് പോലീസ് അധികാരികൾ എന്തെങ്കിലും നോട്ടീസ് നൽകിയാൽ, ഹർജിക്കാർ പോലീസുമായി സഹകരിക്കണമെന്നും ജഡ്ജ്മെന്റിൽ സൂചിപ്പിക്കുന്നു.

ഇത്രകൃത്യമായി കോടതി വിധി പ്രഖ്യാപിച്ചിട്ടും  പോലീസിനെ കോടതി വിമർശിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയാണ്‌ മാതൃഭൂമി.

വിധിയിൽ പോലീസിനെതിരെ പരാമർശങ്ങൾ ഉണ്ടായിട്ടില്ല. പരിഗണനാ വേളയിൽ കോടതി ചില ചോദ്യങ്ങൾ ചോദിച്ചു. അത് അഭിപ്രായ പ്രകടനമാണ്. തീരുമാനത്തിലേക്ക് എത്താൻ സഹായകമായ വസ്തുതകൾ മനസ്സിലാക്കാനുള്ള സ്വാഭാവിക ചോദ്യങ്ങളാണ്. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ കോടതി  നടത്തുന്ന പരാമർശങ്ങൾ   കോടതിയുടെ അന്തിമ അഭിപ്രായങ്ങൾ ആയി മാധ്യമങ്ങൾ ചിത്രീകരിയ്‌ക്കാൻ പാടില്ല എന്ന്  പരമോന്നത കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പോലീസിന്റെ ഭാഗം

മാതൃഭൂമി വാർത്ത സംഘത്തിലെ ആരെയും പ്രതിചേർത്തിട്ടില്ല

കുറ്റകൃത്യം നടന്നതായി സംശയിക്കുന്ന ഉപകരണം ( ഫോൺ ) CRPC 102 പ്രകാരം പോലീസിന് കസ്റ്റഡിയിൽ എടുക്കാം . ആ ഫോൺ പോലീസ് തുറന്ന് പരിശോധിച്ചിട്ടില്ല . മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിശേഷം കോടതി അത് ഫോറൻസിക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ് . ഫോറൻസിക്ക് പരിശോധന ഫലം വന്ന ശേഷം മാത്രമേ അവർ പ്രതിയാണോ അല്ലയോ എന്ന് തീർപ്പാക്കാൻ കഴിയു.

 

ജഡ്ജ്മെന്റ് കോപ്പി