Wednesday
17 December 2025
24.8 C
Kerala
HomeWorldറഷ്യക്കൊപ്പമെന്ന് വാഗ്നര്‍ ഗ്രൂപ്പ്; പുടിനും പ്രഗോഷിനും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

റഷ്യക്കൊപ്പമെന്ന് വാഗ്നര്‍ ഗ്രൂപ്പ്; പുടിനും പ്രഗോഷിനും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വാഗ്നര്‍ കൂലിപ്പാട്ടളത്തിന്റെ തലവനുമായ യെവ്ജെനി പ്രിഗോഷിനുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 29-നാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോ‍ര്‍ട്ട്. കൂലിപ്പട്ടാളം റഷ്യക്കെതിരെ തിരിഞ്ഞതിന് അഞ്ച് ദിവസങ്ങള്‍ ശേഷമായിരുന്നു സംഭവം.

ചര്‍ച്ചയിലേക്ക് 35 പേരെയാണ് പുടിന്‍ ക്ഷണിച്ചത്. ഇതില്‍ യൂണിറ്റ് കമാന്‍ഡര്‍മാരുള്‍പ്പടെയുണ്ടായിരുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. വാഗ്നര്‍ കമാന്‍ഡര്‍മാര്‍ പുടിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതായും ദിമിത്രി കൂട്ടിച്ചേര്‍ത്തു,

പ്രഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്നര്‍ കൂലിപ്പട്ടാളം റഷ്യക്കെതിരെ തിരി‌ഞ്ഞത് പുടിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. ദക്ഷിണ റഷ്യയിലെ നഗരമായ റോസ്തോവ് വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്തിരുന്നു. മോസ്കോ ലക്ഷ്യമാക്കി വാഗ്നര്‍ ഗ്രൂപ്പ് നീക്കം ആരംഭിച്ചെങ്കിലും വൈകാതെ തന്നെ പിന്‍വാങ്ങി.

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര് ലുകാഷെങ്കോയുടെ ഇടപെടലാണ് വിമത നീക്കം അവസാനിപ്പിക്കാന്‍ കാരണമായത്. ആഭ്യന്തരയുദ്ധവും ഒഴിവാക്കിയതിന് പുടിൻ തന്റെ സൈന്യത്തിനും സുരക്ഷാ സേവനങ്ങൾക്കും നന്ദി പറയുകയും ചെയ്തിരുന്നു.

വിമതനീക്കം സര്‍ക്കാരിനെതിരെ ആയിരുന്നില്ലെന്ന് പ്രഗോഷിനും വ്യക്തമാക്കി. യുക്രൈനില്‍ സൈന്യാധിപന്മാര്‍ നടത്തിയ നിയമവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയതെന്ന് പ്രഗോഷിന്‍ വിശദീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments