Saturday
10 January 2026
31.8 C
Kerala
HomeIndiaമണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം

മണിപ്പൂർ കലാപത്തിലെ പ്രതികരണം , ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം

മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു . രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മണിപ്പൂരിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് കലാപമാണ് എന്ന ആനി രാജയുടെ പ്രതികരണത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തിൽ പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമർശത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇംഫാൽ പോലീസ് സ്റ്റേഷനിൽ ആണ് ഇരു കേസുകളും രജിസ്റ്റർ ചെയ്തത്. രാഷ്ട്രപതിക്കും ഗവർണർക്കും എതിരെ കലാപ ആഹ്വാനം നടത്തിയെന്നും കേസിൽ പറയുന്നു .

ആനി രാജയ്ക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ദീക്ഷ ദ്വിവേദി സുപ്രീം കോടതിയെ സമീപിച്ചു. ഇതിൽ ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു.

RELATED ARTICLES

Most Popular

Recent Comments