കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു

0
278

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് – കേരള (IIITM-K) അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള (DUK)), ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ 2023-24 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു. പിജി പ്രോഗ്രാമുകളിൽ എംഎസ്‌സി, എംടെക്, എം ബി എ പ്രോഗ്രാമുകൾ ഉൾപ്പെടുന്നു.

കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിലെ എംടെക് പ്രോഗ്രാം, കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാൻ അവസരം ഒരുക്കുന്നു. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാം, ഡാറ്റ അനലിറ്റിക്‌സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാൻ അവസരം ഒരുക്കുന്നു. ബയോഎഐ, ജിയോ ഇൻഫോർമാറ്റിക്‌സ്, കമ്പ്യൂട്ടേഷണൽ സയൻസ് എന്നീ സ്പെഷ്യലൈസേഷനുകളോടെ എംഎസ്‌സി ഡാറ്റാ അനലിറ്റിക്‌സ് ചെയ്യാവുന്നതാണ്. ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്‌സിൽ സ്പെഷ്യലൈസേഷൻ ഉള്ള എംഎസ്‌സി ഇക്കോളജി പ്രോഗ്രാമും വി എൽ എസ് ഐ ഡിസൈൻ സ്പെഷ്യലൈസേഷൻ ഉള്ള എംഎസ്‌സി അപ്ലൈഡ്‌ ഫിസിക്സ് പ്രോഗ്രാമും ഉണ്ട്.

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലെ എംടെക് പ്രോഗ്രാമും ഇലക്ട്രോണിക്‌സിലെ എംഎസ്‌സി പ്രോഗ്രാമും എഐ ഹാർഡ്‌വെയർ, വിഎൽഎസ്‌ഐ, അഗ്രി-ഫുഡ് ഇലക്‌ട്രോണിക്‌സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്‌, ഐഒടി ആൻഡ് റോബോട്ടിക്‌സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്‌സ്, അൺകൺവൻഷണൽ കമ്പ്യൂട്ടിംഗ്, സിഗ്നൽ പ്രോസസ്സിംഗ് ഹാർഡ്‌വെയർ എന്നീ സ്പെഷ്യലൈസേഷനുകളിൽ ലഭ്യമാണ്. എംടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പ്രോഗ്രാം എടുക്കുന്നവർക്ക് ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ടെക്നോളജീസ് എന്നിവയിലും സ്‌പെഷലൈസ് ചെയ്യാം. ഇലക്ട്രോണിക് പ്രോഡക്റ്റ് ഡിസൈനിൽ ഒരു ഫ്ലെക്സിബിൾ എംടെക് പ്രോഗ്രാമും ഉണ്ട്. ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സിസ്റ്റംസ് & ടെക്‌നോളജി മാനേജ്‌മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ഉള്ള എംബിഎ പ്രോഗ്രാം ആണ് ഇവിടെ ഉള്ളത്.

പി ജി പ്രോഗ്രാമുകളിലേക്ക് ഉള്ള പ്രവേശനം (എംബിഎ ഒഴികെ) CUET-PG അല്ലെങ്കിൽ DUAT (ഡിജിറ്റൽ യൂണിവേഴ്സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പ്രവേശന പരീക്ഷ വഴി ആയിരിക്കും. ഗേറ്റ് യോഗ്യതയുള്ള അപേക്ഷകരെ പ്രവേശന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എംബിഎ പ്രോഗ്രാമിനുള്ള അപേക്ഷകർക്ക് CAT/KMAT/CMAT/NMAT/GRE സ്കോർ ഉണ്ടായിരിക്കണം. അപേക്ഷകൾ 2023 ജൂലൈ 15-നകം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്, www.duk.ac.in സന്ദർശിക്കുക.