നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി

0
263

നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ കാണാതായിരിക്കുന്നത്. 9NMV എന്ന കാള്‍ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്‍ ചേത് ഗുരുങ് പൈലറ്റായ ഹെലികോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.